സംഘർഷ സാധ്യത;ശാസ്താംകോട്ട കോളേജിൽ കൊട്ടിക്കലാശം ഉപേക്ഷിച്ചു

DCIM100MEDIADJI_0062.JPG

ശാസ്താംകോട്ട : കെ.എസ്.എം ദേവസ്വം ബോർഡ് കോളേജിൽ സമാധാനപരമായി തെരഞ്ഞെടുപ്പ്
നടത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന കൊട്ടി കലാശം ഉപേക്ഷിച്ചു.കലാശം നടന്നാൽ യുവജന സംഘടനകളുടെ പ്രവർത്തകർ ഉൾപ്പെടെ പുറത്തു നിന്നുള്ളവർ കോളേജിൽ എത്തുമെന്നും പ്രകടനത്തിനിടയിൽ വശങ്ങളിൽ കെട്ടിയിരിക്കുന്ന കൊടിതോരണങ്ങൾ നശിപ്പിക്കുമെന്നുമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് ബുധനാഴ്ച രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും യോഗം വിളിച്ച്
ചേർത്തിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശും യോഗത്തിൽ പങ്കെടുത്തിരുന്നു.യോഗത്തിലെ ചർച്ചകൾക്ക് ഒടുവിൽ കൊട്ടിക്കലാശം ഒഴിവാക്കാമെന്ന തീരുമാനം മുഴുവൻ രാഷ്ട്രീയ പാർട്ടികളും അംഗീകരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്ക് മുന്നോടിയായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി കോളേജ് പ്രിൻസിപ്പൽ വ്യാഴാഴ്ച കോളേജിന് അവധിയും നൽകി.

Advertisement