അധ്യാപകര്‍ വിദ്യാര്‍ഥിക്ക് പ്രേരണയും വികാരവുമായി മാറണം,എന്‍ പ്രശാന്ത് ഐഎഎസ്

കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജില്‍ പ്രഫ .ടി വിജയകുമാരി പത്താമത് അനുസ്മരണം നടന്നു

ശാസ്താംകോട്ട. അധ്യാപകന്‍ കെട്ടിപ്പൊക്കുന്ന അടിത്തറയിലാണ് ഒരു വിദ്യാര്‍ഥിയുടെ ജീവിതം ഉയര്‍ന്നുപൊങ്ങുന്നതെങ്കിലും വിദ്യാര്‍ഥിക്ക് പ്രേരണയും വികാരവുമായി മാറാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയാറില്ല, അത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജീവിതവിജയത്തിലേക്കുവഴിതുറന്ന അധ്യാപികയാണ് വിജയകുമാരി ടീച്ചറെന്ന് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസ് പറഞ്ഞു.

കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോര്‍ഡ് കോളജില്‍ പ്രഫ .ടി വിജയകുമാരി പത്താമത് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍എംപി കെ സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.പ്രിന്‍സിപ്പല്‍ ഡോ.കെ.സി പ്രകാശ് അധ്യക്ഷത വഹിച്ചു. പൂര്‍വാധ്യാപകരായ പ്രഫ. ഉണ്ണികൃഷ്ണൻ,പ്രഫ പി.കെ റെജി ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ജി ആര്‍ രമ്യ,

ഡോ.ബീന,ഡോ വൃന്ദ, ഡോ മിനി ചന്ദ്രൻ,എസ്.ലീല,മീര.എസ്.ആനന്ദ്, ഡോ.ബി.ശശി,ഡോ.ഷെമീന ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഫ.ടി വിജയകുമാരി സ്മാരക ഇന്റര്‍കോളിജിയറ്റ് ഫിസിക്‌സ് ക്വിസ് മല്‍സരം,വിവിധ എന്‍ഡോവുമെന്റുകളുടെ വിതരണം എന്നിവ നടന്നു.

Advertisement