വിദ്യാര്‍ഥിനിയെ സുഹൃത്ത് കുത്തിപരുക്കേല്‍പ്പിച്ചു

Advertisement

കോഴിക്കോട്. കല്ലാച്ചിയിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റു. ഉച്ചയോടെ കല്ലാച്ചി മാർക്കറ്റ് റോഡിലാണ് സംഭവം. സ്വകാര്യ കോളജ് വിദ്യാർത്ഥിയെയാണ് സുഹൃത്ത് കുത്തിപരിക്കേൽപ്പിച്ചത്. പ്രതി പെൺകുട്ടിയുടെ ചുമലിൽ രണ്ട് തവണ കുത്തുകയായിരുന്നു. സുഹൃദ്ബന്ധത്തിലെ പ്രശ്നങ്ങളാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് സംശയം. വിദ്യാർത്ഥിനി നാദാപുരം ഗവ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. വാണിമേൽ നിടുംപറമ്പ് സ്വദേശിയായ യുവാവിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ പിടികൂടി കീഴ്പ്പെടുത്തിയതും നാട്ടുകാരാണ്.

Advertisement