കലക്ടര്‍ നൃത്തമാടി,കൊല്ലം കലക്ട്രേറ്റിലെ ഓണാഘോഷം തകര്‍ത്തു, വിഡിയോ

കൊല്ലം. കലക്ട്രേറ്റിലെ ഓണാഘോഷം തകര്‍പ്പനായി. ഓണത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് ജില്ലാഭരണാധികാരിയായ കലക്ടര്‍ അഫസാന പര്‍വീണ്‍ ചുവടുവച്ചതോടെയാണ് ജീവനക്കാര്‍ക്ക് ആവേശമായത്.
സാധാരണ എന്റര്‍ടെയിന്‍മെന്റ് മൂഡില്‍ അത്ര കാണപ്പെടാത്ത ആളാണ് കൊല്ലം കലക്ടര്‍. വേദികള്‍ പിടിച്ചടക്കുന്ന സ്വഭാവവുമില്ല.പക്ഷേ ഓണാഘോഷത്തിന് എല്ലാവരും ഒത്തു കൂടിയപ്പോള്‍ ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പപ്പൂവേ എന്ന ഓണപ്പാട്ടിന് കലക്ടര്‍ ചുവടുവച്ചത് നവ്യമായ അനുഭവമായി. ഇടയ്ക്ക് ട്രാക്ക് വെസ്റ്റേണ്‍ സ്‌റ്റൈലിലേക്കുമാറിയപ്പോഴും ഒരു കൂളിംങ് ഗ്‌ളാസ് കൂടി ഫിറ്റ് ചെയ്ത് കൂളായി കളക്ടര്‍ ചുവടുവച്ചു. അതോടെ ആവേശത്തോടെ ജീവനക്കാര്‍ ആര്‍ത്തുവിളിച്ചു പ്രോല്‍സാഹിപ്പിച്ചു.

 കലക്ടറുടെ  അഞ്ചുവയസുള്ള മകന്‍  അമാന്‍ മാലിക് ആഘോഷപരിപാടിയില്‍ പങ്കാളിയായി.
  ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഓണാഘോഷ പരിപാടികള്‍  ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റിലും സിവില്‍ സ്റ്റേഷനിലെയും വിവിധ വകുപ്പുകള്‍ പൂക്കളങ്ങള്‍ ഒരുക്കി. വിഭവ സമൃദ്ധമായ ഓണ സദ്യയും ഓഫീസുകളില്‍ തയ്യാറാക്കിയിരുന്നു. മാവേലി വേഷധാരിയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കലക്ടര്‍ അഫ്‌സാന പര്‍വീണിന്റെ  നേതൃത്വത്തില്‍   ജീവനക്കാര്‍ വടം വലി മത്സരം സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി ഓണക്കളികളും നടത്തി.

Advertisement