തല്‍ക്കാലത്തേക്ക് ലോഡ്ഷെഡിങ് ഇല്ല… മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ തീരുമാനം

തല്‍ക്കാലത്തേക്ക് സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ തീരുമാനം. അടുത്ത മാസം നാലിന് വീണ്ടും ഉന്നതതലയോഗം ചേരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും യോഗം തീരുമാനിച്ചു.
സ്മാര്‍ട്ട് മീറ്ററിനായുള്ള ടോടെക്സ് പദ്ധതി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. പകരം ബദല്‍ പദ്ധതികള്‍ ആരായണമെന്നും കെഎസ്ഇബി സ്വന്തം നിലയ്ക്ക് നടപ്പാക്കണമെന്നും നിര്‍ദേശിച്ചു. വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗത്തിന്റെതാണ് തീരുമാനം.

Advertisement