നിര്‍മ്മാണ മേഖലയിലെ നൂതന സംരംഭങ്ങള്‍ പരിചയപ്പെടാന്‍ ലെന്‍സ് ഫെഡ് പ്രദര്‍ശനം അടുത്തമാസം ആശ്രാമത്ത്

Advertisement

കൊല്ലം.നിർമ്മാണ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ലെന്‍സ് ഫെഡിന്റെ നേതൃത്വത്തിൽ ലോകോത്തര നിലവാരത്തിലുള്ള ബ്രാൻഡ് കമ്പനികൾ അവരുടെ ഉത്പന്നങ്ങളും നിർമ്മാണ മേഖലയിലുള്ള പുത്തൻ ആശയങ്ങളും ഈ മേഖലയിൽ ആവശ്യമായ നൂതന സാങ്കേതിക സാമഗ്രികളും, പുത്തൻ ആശയങ്ങളുമായി ഹോം അപ്പാർട്ട്മെന്റ്, വീടുകൾ ഫ്ലാറ്റുകൾ തുടങ്ങിയ വിവിധതരത്തിലുള്ള നിർമ്മാണ മേഖലയെ ജില്ലയില്‍ പരിചയപ്പെടുത്തുന്നു.

കൂടാതെ പല വിഷയങ്ങളെ സംബന്ധിച്ച് അഞ്ച് തരത്തിലുള്ള സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. ഈ വരുന്ന ഒക്ടോബർ 21 22 23 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനിയിൽ LENSFED mega infra expo 2023 നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisement