കെ കരുണാകരന്‍പിള്ളയുടെ നിര്യാണത്തില്‍ വിഎം സുധീരൻ അനുശോചിച്ചു

ശാസ്താംകോട്ട. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശാസ്താംകോട്ട കെ.കരുണാകര പിള്ളയുടെ നിര്യാണത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ അനുശോചിച്ചു. ശാസ്താംകോട്ട ശുദ്ധജല തടാക സംരക്ഷണത്തിന് അദ്ദേഹം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണന്നും അതെല്ലാം എന്നും സ്മരിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
കോൺസ്സ് ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു
ശാസ്താംകോട്ട: തടാക സംരക്ഷണ സമിതി ചെയർമാൻ കെ.കരുണാകരൻ പിളളയുടെ നിര്യാണത്തിൽ കോൺഗ്രസ്സ്ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഒരു പരിസ്ഥിതി പ്രവർത്തകനെയാണ് നഷ്ടപെട്ടതെന്ന് അനുശോചന പ്രമേയത്തിലുടെ വിലയിരുത്തി. ബ്ലോക്ക് പ്രസിഡന്റ് വൈ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

Advertisement