സി ആർ മനോജ് നാടക പുരസ്കാരം ഉഷാഉദയൻ ചൈതന്യക്കും ആലപ്പി ഋഷികേശിനും

ഓഗസ്റ്റ് 20നു മുല്ലക്കര രത്നാകരൻ സമ്മാനിക്കും

കരുനാഗപ്പള്ളി. പ്രശസ്ത നാടകകൃത്തും സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവും ഡ്രാമാനന്ദം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന സി ആർ മനോജ് അനുസ്മരണ സമ്മേളനവും,സി ആർ മനോജ് പുരസ്കാരവിതരണവും ഓഗസ്റ്റ് 20,ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷന് സമീപമുള്ള നാടകശാല ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു രണ്ടാമത് സി ആർ മനോജ് സ്മാരക നാടക പുരസ്കാരം ഉഷ ഉദയൻ ചൈതന്യക്കും ഉദയകുമാർ അഞ്ചലിന്റെ പിതാവ് രാജഗോപാലിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സംഗീത പുരസ്കാരം ആലപ്പി ഋഷികേശിനും വിതരണം ചെയ്യും മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരണ സമ്മേളനം ഉൽഘാടന നിർവഹിക്കും സി ആർ മനോജ് ഡ്രാമാനന്ദം നാടക പുരസ്കാരം സമ്മാനിക്കും 10001 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

സംഗീത പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ സമർപ്പിക്കും സംഗീത നാടക അക്കാദമി അവാർഡ് ജേതാക്കളായ ഉദയകുമാർ അഞ്ചൽ, രഘുനാഥ് , ജി ശ്രീരാഗ് നാടകരംഗത്ത് 57 വർഷം പിന്നിടുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി എന്നിവരെ ആർട്ടിസ്റ്റ് സുജാതൻ ആദരിക്കും .നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഗാന്ധി ഭവന്‍ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവർ മുഖ്യാതിഥികളാകും സംഘാടക സമിതി ചെയർമാൻ പയ്യന്നൂർ മുരളി അധ്യക്ഷത വഹിക്കും പത്രസമ്മേളനത്തിൽ ചെയർമാൻ പയ്യന്നൂർ മുരളി കൺവീനർ പോണാൽ നന്ദകുമാർ എസ എം ഇക്ബാൽ സജീവ് മാമ്പറ എന്നിവർ അറിയിച്ചു.

Advertisement