കൊല്ലം കുന്നത്തൂരിൽ നിന്നും കാണാതായ യുവാവ് ബെംഗളൂരുവിൽ പാതയോരത്ത് മരിച്ച നിലയിൽ

ബെംഗളൂരു.കുന്നത്തൂരിൽ നിന്നും കാണാതായ യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലം കുന്നത്തൂർ തോട്ടത്തുംമുറി അനന്തു ഭവനിൽ യശോധരന്റെയും ലീലാമ്മയുടെയും മകൻ അനന്തു(28) ആണ് മരിച്ചത്.കഴിഞ്ഞ 27 മുതലാണ് അനന്തുവിനെ വീട്ടിൽ നിന്നും കാണാതായത്.അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് മരിച്ച വിവരം വീട്ടുകാർ അറിയുന്നത്.ബെംഗളൂരു നഗരത്തിന് സമീപം റോഡരികിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
മൃതദേഹത്തിൽ ഷർട്ട് ഉണ്ടായിരുന്നില്ല.മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി
ബെംഗളൂരു പോലീസ് അറിയിച്ചു.കടുത്ത പ്രമേഹ രോഗിയായിരുന്ന അനന്തു വീട്ടിൽ നിന്നും പോകുമ്പോൾ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടക്കം കൊണ്ട് പോയിരുന്നു.വിവരമറിഞ്ഞ് ബന്ധുക്കൾ ബെംഗളൂരുവിൽ
എത്തിയിട്ടുണ്ട്.അനന്തര നടപടികൾക്കു ശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിച്ചു.

Advertisement