റബർ ടാപ്പിങ്ങിന്റെ മറവിൽ തോട്ടത്തിൽ വ്യാജ വാറ്റ് കേന്ദ്രം, 1500 ലിറ്റർ കോടയും 20 ലിറ്റർ ചാരായവുമായി രണ്ടുപേരെ എക്സൈസ് പിടികൂടി

കൊട്ടാരക്കര.  തേവലപ്പുറം ഭാഗത്ത് നടത്തിയ റെയ്ഡിൽ റബ്ബർ ടാപ്പിങ്ങിന്റെ മറവിൽ റബ്ബർ തോട്ടത്തിൽ പാറക്കുഴിക്ക് സമീപം മനക്കരക്കാവ് ഇടക്കടമ്പിൽ തെക്കതിൽ വീട്ടിൽ ചൂടുവെള്ളം സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജ വാറ്റ് കേന്ദ്രം കൊട്ടാരക്കര എക്സൈസ് കണ്ടെത്തി. ഈ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നും നിരവധി ബാരലുകളിലും കന്നാസുകളിലും സൂക്ഷിച്ച നിലയിൽ 1500 ലിറ്ററോളം കോടയും 20 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഗ്യാസ് സിലിണ്ടറുകളും ഗ്യാസ് അടുപ്പും കണ്ടെത്തി സന്തോഷിനെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ എടുത്തു. ഏറെ നാളുകളായി സന്തോഷിന്റെ നേതൃത്വത്തിൽ വളരെയധികം രഹസ്യ സ്വഭാവത്തോടുകൂടി നടത്തി വന്ന ഈ മാറ്റ് കേന്ദ്രം അതി സാഹസികമായാണ് എക്സൈസ് കണ്ടെത്തിയത്. സന്തോഷ് ഏ നാളുകളായി എക്സൈസ് ഷാഡോ ടീമിൻറെ നിരീക്ഷണത്തിൽ ആയിരുന്നു.

പെരുംകുളം ഭാഗത്ത് നടത്തിയ റൈഡിൽ പെരുംകുളം സ്വദേശി ചരുവിള പടിഞ്ഞാറ്റ അതിൽ വീട്ടിൽ അനിൽ എന്നയാളെ 10 ലിറ്റർ ചാരായവുമായി പിടികൂടി കേസ് എടുത്തിട്ടുള്ളതാണ്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുള്ളതാണ്  കൊട്ടാരക്കര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു  പരിശോധന. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ഷഹാലുദ്ദീൻ, സുനിൽകുമാർ, ഐ ബി പ്രിവന്റീവ് ഓഫീസർ ഗിരീഷ് സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, അനീഷ്, രാകേഷ്, ബാലുസുന്ദർ, വിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ, സിനി എന്നിവർ പങ്കെടുത്തു.

മദ്യം മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കുന്നതിന് 04742450265,9400069458 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement