ചൂട് ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളു

ന്യൂഡല്‍ഹി:ഇന്ത്യ ഇനിയും ചൂട് കാണാന്‍ കിടക്കുന്നതേയുള്ളുവെന്ന് മുന്നറിയിപ്പ്.

പൊള്ളുന്ന ചൂടുകാരണം പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലുമാകാത്ത അവസ്ഥയാണ് . എന്നാല്‍ ഇത്രയും നാള്‍ അനുഭവിച്ചതിനെക്കാള്‍ കടുത്ത ചൂടാണ് ഇനിയുള്ള രണ്ടുമാസം അനുഭവിക്കേണ്ടിവരിക എന്നാണ് കാലാവസ്ഥാ വകുപ്പ് (ഐ എം ഡി) നല്‍കുന്ന മുന്നറിപ്പ്. മദ്ധ്യ, കിഴക്ക്, വടക്ക്, പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വരുംദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും ചൂടേറിയ മാര്‍ച്ചാണ് കടന്നുപോയത്. 1901-നുശേഷം രാജ്യത്തെ മൂന്നാമത്തെ ചൂടേറിയ ഏപ്രിലായിരിക്കും ഇപ്പോഴത്തേത്. ഇന്ത്യന്‍ മണ്‍സൂണിന് അനുകൂലമാകുന്ന ലാ നിന പ്രതിഭാസം ദുര്‍ബലമായി മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ കേരളത്തില്‍ ഇടയ്ക്കിടെ വേനല്‍മഴ ഉണ്ടാവുമായിരുവെങ്കില്‍ ഇപ്പോള്‍ അത് തീരെ കുറവാണ്. ഇതാണ് ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നത്. പലയിടങ്ങളിലും കൊടും വരള്‍ച്ചയാണ്. ഇതുവരെ വറ്റാത്ത ജലാശങ്ങള്‍ പോലും വറ്റിവരണ്ടിരിക്കുകയാണ്.

സൂക്ഷിക്കുക ഉഷ്ണതരംഗം

സമതല പ്രദേശങ്ങളിലെ പരമാവധി ചൂട് 40 ഡിഗ്രി സെല്‍ഷ്യസും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസും മലയോര പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിലേക്കും എത്തുകയും ഒപ്പം സാധാരണ താപനിലയില്‍നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് കൂടുകയുംചെയ്താല്‍ അത് ഉഷ്ണതരംഗമായി കണക്കാക്കും. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്.

ഹീറ്റ് ക്രാമ്ബ് : നിര്‍ജ്ജലീകരണം, ഇലക്ട്രോലൈറ്റ് നഷ്ടപ്പെടല്‍ എന്നിവ മൂലമുണ്ടാകുന്ന പേശിവലിവാണ് ഹീറ്റ് ക്രാമ്ബ്.

ഹീറ്റ് എക്സോഷന്‍ : ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന മറ്റൊരു അവസ്ഥയാണിത്. ആശയക്കുഴപ്പം, തലകറക്കം, തളര്‍ച്ച, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, വയറിളക്കം, വിളറിയ ചര്‍മ്മം, അസാധാരണമായ വിയര്‍പ്പ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍.

ഹീറ്റ് സ്ട്രോക്ക് ): ഏറെ പ്രശ്‌നമായ ഒന്നാണിത്. അന്തരീക്ഷ താപനില ഒരു പരിധിക്കപ്പുറം കൂടുമ്‌ബോള്‍ ശരീര താപനില 104*F ആകുന്നു. ഇതാണ് സൂര്യാഘാതത്തിന് കാരണമാകുന്നത്. തളര്‍ച്ച, തലകറക്കം, ചുവന്ന് ചൂടായ വരണ്ട ചര്‍മ്മം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍.

Advertisement