കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം; സാംസ്‌കാരിക സമ്മേളനവും പുരസ്‌കാര വിതരണവും

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ തിരുവുതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സിനിമതാരം ജോജു ജോര്‍ജ് മുഖ്യാഥിതിയായി. കഥകളി യുവ കലാപ്രതിഭ പുരസ്‌കാരം അഭിജിത്.എസ്. പിള്ളയ്ക്ക് സിനിമ നിര്‍മ്മാതാവ് വിനായക.എസ്. അജിത് കുമാര്‍ വിതരണം ചെയ്തു.
എന്‍.വി.നമ്പ്യാതിരി പുരസ്‌കാരം അദ്ധ്യാത്മിക പ്രഭാഷകന്‍ വിനീത് വിലങ്ങറയ്ക്ക് ദേവസ്വം ബോര്‍ഡ് മെമ്പര്‍ ജി.സുന്ദരേശന്‍ വിതരണം ചെയ്തു. പെരുന്തച്ചന്‍ പുരസ്‌കാരം ബി.ആര്‍. രാജീവിന് ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. എ. അജികുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ മുന്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര്‍. ദിവാകരന്‍, പനയ്ക്കല്‍ കാവ് ഉപദേശക സമിതി പ്രസിഡന്റ് രാജശേഖരന്‍ വല്യത്ത്, കുലശേഖരനെല്ലൂര്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ചിറയത്ത് അജിത് കുമാര്‍, മുത്തുമാരി അമ്മന്‍ ട്രാസ്റ്റ് പ്രസിഡന്റ് ആര്‍. വിജയന്‍, ക്ഷേത്രം കീഴ് ശാന്തി സഞ്ജയന്‍ നമ്പൂതിരി, നഗരസഭ കൗണ്‍സിലര്‍ അരുണ്‍ കാടാംകുളം, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ ഗീതകുമാരി, എഒ സൈനു രാജ്, ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ഷണ്മുഖന്‍ ആചാരി, സെക്രട്ടറി സ്മിത രവി, അംഗങ്ങളായ സി. ശ്രീകുമാര്‍, ആര്‍. റോഷന്‍, ഷീല ഉല്ലാസ്, ജി. മണിയന്‍ പിള്ള, രാജന്‍ ബാബു, കെ. രാമചന്ദ്രന്‍ പിള്ള, എന്‍. രവീന്ദ്രന്‍പിള്ള, ജി. ജയകുമാര്‍, ശരത്. എസ്. യൂ, കെ. ഷിജു എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement