കുന്നത്തൂർ സെന്‍റ്.ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശ്ശടി തീയിട്ട് നശിപ്പിച്ച നിലയിൽ

കുന്നത്തൂർ:കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷന് സമീപം തോട്ടത്തുംമുറി സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശ്ശടി തീയിട്ട് നശിപ്പിച്ച നിലയിൽ.കുരിശ്ശടിയുടെ മുൻ ഭാഗവും അകത്തുണ്ടായിരുന്ന ഗീവർഗീസ് സഹദയുടെ ചിത്രവും കത്തിനശിച്ചു.തിങ്കൾ അർദ്ധരാത്രിയിലാണ് സംഭവം നടന്നത്.ഇന്ന് (ചൊവ്വ) രാവിലെ ഏഴോടെ ആണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പെട്രോളോ ഡീസലോ ഉപയോഗിച്ചാണ് കത്തിച്ചതെന്നാണ് നിഗമനം.ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.അക്രമത്തിൽ വിശ്വാസികൾ കടുത്ത പ്രതിഷേധത്തിലാണ്.കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.കുന്നത്തൂർ പ്രദേശത്ത് ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.

Advertisement