ഭവന നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി 48 കോടി രൂപയുടെ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ്

മൈനാഗപ്പള്ളി.ഭവന നിർമ്മാണത്തിനും കാർഷിക മേഖലയ്ക്കും ഊന്നൽ നൽകി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2023 / 24 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി അവതരിപ്പിച്ചു.

48,07, 15,898 / – രൂപ വരവും , 47,66, 42, 670 /- രൂപ ചെലവും, 40,73, 228 /- രൂപ മിച്ചവും കണക്കാക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് 7 കോടി രൂപയും , ദാരിദ്ര്യ ലഘൂകരണത്തിന് 8 കോടി രൂപയും , സാമൂഹ്യ സുരക്ഷാ പരിപാടികൾക്കായി 9 കോടി . രൂപയും കാർഷിക മേഖലയ്ക്ക് 72 ലക്ഷം രൂപയും, മൃഗസംരക്ഷണത്തിന് 47 ലക്ഷം രൂപയും, വൃദ്ധ ജനക്ഷേമത്തിന് 26 ലക്ഷം രൂപയും , പട്ടികജാതി ക്ഷേമത്തിനായി 1 കോടി 54 ലക്ഷം രൂപയും, പൊതുജനാരോഗ്യത്തിനായി 42 ലക്ഷം രൂപയും, ഖരമാലിന്യ നിർമ്മാർജ്ജനത്തിനായി 62 ലക്ഷം രൂപയും, വനിതകളുടെയും കുട്ടികളുടെയും

ക്ഷേമത്തിനായി 63 ലക്ഷം രൂപയും , അംഗൻ വാടികളുടെ പശ്ചാത്തല സൗകര്യ വികസനത്തിനായി 25 ലക്ഷം രൂപയും , വിദ്യാഭ്യാസ മേഖലയ്ക്ക് 16 ലക്ഷം രൂപയും , റോഡുകളുടെ പുനരുദ്ധാരണത്തിനായി 2 കോടി 81 ലക്ഷം രൂപ വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. എം സെയ്ദിന്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ മൈമൂന നജീബ്, ഷീബാ സിജു, ഷാജി ചിറക്കുമേൽ, പാർലമെന്ററി പാർട്ടി നേതാക്കളായ ബിന്ദു. മോഹൻ, ബിജുകുമാർ, സജിമോൻ, ജലജാ രാജേന്ദ്രൻ , ജനപ്രതിനിധികൾ, സെക്രട്ടറി ഷാനവാസ് അക്കൗണ്ടന്റ് ഷൈനി ഡാനിയേൽ , ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement