മൈനാഗപ്പള്ളി:മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാല നിർമ്മാണത്തിന് 49.94 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. ആർ.ഒ.ബിയുടെ റെയിൽവേ അറേഞ്ച് മെൻ്റ് ഡ്രോയിങ്ങ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. കിഫ്ബി അനുവദിക്കുന്ന തുക ഉപയോഗിച്ച് 534 മീറ്റർ നീളത്തിൽ മൂന്ന് സ്പാൻ അലൈൻമെൻറിലുള്ള ടി.പി.ആർ ആണ് സമർപ്പിച്ചിട്ടുള്ളത്.

കേരള റോഡ്സ് ആൻ്റ് ബ്രിഡ്ജ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല.പദ്ധതിയുടെ ടി.പി.ആർ അനുമതി ലഭിച്ചാൽ ഉടൻ സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കുമെന്ന് പ്രോജക്ട് എഞ്ചിനീയർ വൈ.എ മുഹമ്മദ് അൽത്താഫ് പറഞ്ഞു.സ്ഥലം വിട്ടുകൊടുക്കുന്ന ഉടമകളുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും അടിയന്തിര യോഗം എത്രയും പെട്ടെന്ന് വിളിച്ച് ചേർക്കും.ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന റോഡിലെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലത്തിൻ്റെ പൂർത്തീകരണം എത്രയും പെട്ടെന്ന് സാധ്യമാക്കുമെന്ന്
കോവൂർ കുഞ്ഞുമോൻ എംഎൽഎ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here