മൈനാഗപ്പള്ളി ലെവൽ ക്രോസ്സിനു പകരം മേൽപ്പാലം, കാലതാമസം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം,കൊടിക്കുന്നിൽ

ശാസ്താംകോട്ട. കരുനാഗപ്പള്ളി-ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രധാനപ്പെട്ട ലെവൽ ക്രോസ്സായ മൈനാഗപ്പള്ളി ലെവൽ ക്രോസ്സിനു ( എൽ സി ന -61) പകരം മേൽപ്പാലം നിർമ്മിക്കാനുള്ള കാലതാമസം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു.

2016 – 2017 ൽ തന്നെ മൈനാഗപ്പള്ളി റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് റയിൽവെയുടെ അനുമതി ലഭിച്ചതാണ് എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ടത്ര സഹകരണം ലഭിക്കാതെ ഇരിക്കുകയും സംസ്ഥാന സർക്കാരിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് കൊണ്ടുമാണ് മേൽപ്പാല നിർമ്മാണം വൈകിയത്
മേൽപ്പാലത്തിന് ചിലവാകുന്ന തുക റെയിൽവേയും അപ്പ്രോച് റോഡിന്റെ നിമ്മാണത്തിന് ചിലവാകുന്ന തുക സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടതെന്നാണ് റയിൽവെയുടെ നയം അപ്പ്രോച് റോഡിന്റെ നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ വിഹിതം കണ്ടെത്താൻ കാലതാമസം നേരിട്ടതാണ് നിർമ്മാണത്തിനുള്ള തടസം
എന്നാൽ സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ മേൽപ്പാല നിർമ്മാണത്തിന് യോഗ്യത നേടിയ റെയിൽവേ ലെവൽ ക്രോസ്സുകളുടെയും മേൽപ്പാല നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ സന്ധമാവുകയും ഇതിനായി റെയിൽവേ ഉദ്യോഗസ്ഥന്മാരെ സമീപിക്കുകയും ചെയ്തു സംസ്ഥാന ഗവൺമെന്റിന്റെ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോർ പറേഷന് കേരളം സംസ്ഥ ഗവൺമെന്റ് വിഹിതം ഉപയോഗിച്ച് അപ്പ്രോച് റോഡ് നിർമിക്കാനുള്ള തീരുമാനം അറിയിച്ചു മേൽപ്പാല നിർമാണവും കൂടി റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗം ആർ ബി സി സി കെ ഏൽപ്പിക്കുകയും മേൽപ്പാലത്തിനായി തയ്യാറാക്കിയ ഡിസൈനും പ്ലാനും എസ്റ്റിമേറ്റും മറ്റും സതേൺ റെയിൽവേ ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ അംഗീകരിച്ചു അനുമതി നൽകുകയും ചെയ്തു
സതേൺ റെയിൽവേ 12-7-2022 ചീഫ് ബ്രിഡ്ജ് എഞ്ചിനീയർ നിർമ്മാണ അനുമതി നൽകുകയുണ്ടായി മേൽപ്പാല നിർമ്മാണം റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗവും അപ്പ്രോച് റോഡ് നിർമ്മാണം ആർ ബി ഡി സി കെ എന്ന നിബന്ധന മാറ്റി നിർമ്മാണത്തിലെ കാല താമസം ഒഴിവാക്കാൻ റെയിൽവേയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആർ ബി ഡി സി കെ ക്കു നിർമ്മാണത്തിന്റെ ചുമതല നൽകി എന്നാൽ സംസ്ഥാന ഗവൺമെന്റ് ഏജൻസിയായ ആർ ബി ഡി സി കെ ക്കു 14 -11-2022 ൽ എസ്റ്റിമേറ്റ് അംഗീകരിച്ചു ഏകജാലകം മുഖേന നിർമ്മാണത്തിനുള്ള അന്തിമ അനുമതി റെയിൽവേ വിഭാഗം നൽകിയതായും കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു

Advertisement