തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി

ആര്യങ്കാവ്.തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന ഹൈഡ്രജൻ പെറോക്സൈഡ് കലർത്തിയ പാൽ പിടികൂടി. ടാങ്കറിൽ കൊണ്ടുവന്ന 15300 ലിറ്റർ പാലാണ് കൊല്ലം ആര്യങ്കാവിൽ പിടികൂടിയത്. മൃഗസംരക്ഷണ വകുപ്പിൻ്റെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

വാഹനം ആരോഗ്യ വകുപ്പിന് കൈമാറും. ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിർദ്ദേപ്രകാരമായിരുന്നു പരിശോധന. പത്തനംതിട്ട പന്തളത്തേക്ക് കൊണ്ടുവന്നതാണ് പാൽ. തമിഴ്നാട്ടില്‍ നിന്നും വന്‍തോതിലാണ് കേരളത്തിലേക്ക് മായം കലര്‍ന്ന പാല്‍ കൊണ്ടുവരുന്നത്.ഭക്ഷ്യവസ്തുക്കളുടെ പരിശോധന ഇടക്കാലത്ത് ശക്തമായിരുന്നു, അത്തരം ഒരു പരിശോധനയും ഇപ്പോഴില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

പന്തളം അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് കൊണ്ടുവന്നതാണ് പാൽ.

ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ക്ഷീര സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാലിൽ മായം കലർത്തിയതായി കണ്ടെത്തിയത് ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു പരിശോധന. തമിഴ് നാട് തെങ്കാശിയിലെ അഗ്രി സോഫ്റ്റ് ഡയറി ഫാമിൽ നിന്ന് അവരുടെ പന്തളത്തുള്ള പ്ലാന്റിലേക്ക് കൊണ്ടുവന്ന വന്ന 15,300 ലിറ്റർ പാലിലാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാല് കൂടുതൽ സമയം കേടാകാതെ സൂക്ഷിക്കാനാണ് ഹൈഡ്രജൻ പെറോക്സൈഡ് ചേർക്കുന്നത്. ഭഷ്യ സുരക്ഷ നിയമപ്രകാരം പിടിച്ചെടുത്ത പാൽ ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി. പാൽ നശിപ്പിക്കണമെന്നും ക്ഷീരവികസന വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

നിയമപ്രകാരം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പാലിൻ്റെ മേല്‍ നിയമ നടപടി സ്വീകരിക്കാനുള്ള അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനാണ്.

Advertisement