സിപിഎം ഭരിക്കുന്ന ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

Advertisement

ഓച്ചിറ: സി.പി.എം ഭരിക്കുന്ന ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഓഫിസില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമായ ക്ലാപ്പനയില്‍ ജില്ലാ നേതൃത്വം ഇടപെട്ട് ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചിരുന്നു. ഇവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. പഞ്ചായത്ത് ഓഫിസിലെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.

നിലവിലുള്ള ഡ്രൈവര്‍ സോഭിയെ ഒരറിയിപ്പും കൂടാതെ ജോലിയില്‍ നിന്ന് നീക്കി പകരം രജിത്ത് എന്ന വ്യക്തിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രണ്ട് കമ്മിറ്റി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടന്ന ഈ നിയമനം നിയമവിരുദ്ധമാണെന്നും സ്വയം എടുത്ത തീരുമാനമാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇത് സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായശേഷം പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു.

Advertisement