തഴവ ആദിത്യവിലാസം ഗവ. എൽപി സ്കൂളിനായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിര്‍വഹിച്ചു

കരുനാഗപ്പള്ളി. ശാരീരികവും മാനസികവും ബൗദ്ധികവും വൈകാരികവുമായ വികസനം ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനമാണ് ഈ ഘട്ടത്തിൽ കുട്ടികൾക്ക് നൽകേണ്ടത്. അതുകൊണ്ടാണ് ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുന്നത് എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

തഴവ ആദിത്യവിലാസം ഗവ. എൽപി സ്കൂളിനായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലഭ്യമാക്കിയ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

കെട്ടിട ഉദ്ഘാടനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ നടന്നു. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. അഡ്വ എ എം ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. മുൻ എംഎൽഎ ആർ രാമചന്ദ്രൻ വിശിഷ്ടാതിഥിയായി. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി സദാശിവൻ, വൈസ് പ്രസിഡൻ്റ് ആർ ശൈലജ, സ്ഥിരം സമിതി അധ്യക്ഷരായ ബി ബിജു, മിനി മണികണ്ഠൻ, പഞ്ചായത്തംഗം ബദറുദ്ദീൻ, ഹെഡ്മിസ്ട്രസ് ആശ ആർ, എസ്എംസി ചെയർമാൻ രഞ്ജിത്ത് ബാബു, ജയകുമാർ വിരുതേത്ത് തുടങ്ങിയവർപ്രസംഗിച്ചു.

Advertisement