എസ് എൻ കോളേജിൽ എസ്എഫ്ഐ – എഐഎസ്എഫ് സംഘർഷം,14 പേര്‍ക്ക് പരുക്ക്, ഇന്ന് വിദ്യാഭ്യാസ ബന്ദ്,സംഘര്‍ഷം വിഡിയോ

കൊല്ലം. എസ് എൻ കോളേജിൽ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘർഷം. പതിനാലോളം എ.ഐ.എസ്.എഫ് പ്രവർത്തകർക്ക് പരുക്കേറ്റു. അക്രമത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കൊല്ലം ജില്ലയിൽ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് ആചരിക്കും. തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് അടൂർ ഐഎച്ച്ആർഡി കോളേജിൽ മോഡൽ പരീക്ഷ തടഞ്ഞ്

തിങ്കളാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കൊല്ലം എസ് എൻ കോളേജിൽ സംഘർഷം ഉണ്ടായത്. ഏകപക്ഷീയമായി എസ്എഫ്ഐ വിജയിച്ചിരുന്ന എസ്.എൻ കോളേജിൽ ഇത്തവണ 14 ക്ലാസ് സീറ്റുകളിൽ എ.ഐ.എസ്.എഫ് വിജയിച്ചു. ഇതിനെ തുടർന്നുണ്ടായ പ്രകോപനമാണ് മർദ്ദനത്തിന് പിന്നിലെന്നാണ് എ.ഐ.എസ്.എഫ് ആരോപിക്കുന്നത്. മർദനത്തിൽ പരുക്കേറ്റ മൂന്നുപേർ പാരിപ്പള്ളി മെഡിക്കൽ കോളേജിലും 11 പേർ കൊല്ലം ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. വ്യാഴാഴ്ച കൊല്ലം ജില്ലയിൽ എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ് ആചരിക്കും.


അതേ സമയം ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു. കോളേജിലെ ലഹരി മാഫിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിൽ എന്നാണ് എസ്എഫ്ഐയുടെ വാദം.

അടൂർ ഐഎച്ച്ആർഡി കോളേജിൽ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് എസ്എഫ്ഐ കോളേജിലെ മോഡൽ പരീക്ഷ തടഞ്ഞു. കുട്ടികളെ പരീക്ഷ എഴുതാൻ സമ്മതിക്കാതെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടു. തെരഞ്ഞെടുപ്പിൽ എഐഎസ്എഫ് 9 സീറ്റിൽ വിജയിച്ചിരുന്നു. എസ്എഫ്ഐയുടെ മൂന്നുപത്രികകൾ വരണാധികാരി തള്ളിയിരുന്നു. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം.

Advertisement