മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ വൃക്തിഗത ആനൂകൂല്യങ്ങളുടെ വിതരണം ആരംഭിച്ചു

Advertisement

മൈനാഗപ്പള്ളി പഞ്ചായത്തിലെ 2022- 23 വർഷത്തെ വൃക്തിഗത ആനുകൂല്യങ്ങളുടെ വിതരണം ആരംഭിച്ചു. പോത്തുകുട്ടികളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് പി. എം .സെയ്ദ് നിർവ്വഹിച്ചു. പഞ്ചായത്തിലെ 300 കുടുംബങ്ങൾക്കാണ് പോത്തുക്കുട്ടികളെ വിതരണം ചെയ്യുന്നത്‌ .ആദ്യ ഘട്ടം നൂറോളം കുടുംബങ്ങൾക്ക് പോത്തുക്കുട്ടികളെ വിതരണം ചെയ്തു .

രണ്ടാംഘട്ടം അടുത്ത ശനിയാഴ്ച വിതരണം ചെയ്യും .വാർഡ് മെമ്പർ ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. മെമ്പറന്മാരായ അബ്ദുൽ മനാഫ് ,ജലജ രാജേന്ദ്രൻ,സജിമോൻ ,ബിജുകുമാർ ,വർഗ്ഗീസ് തരകൻ ,വെറ്റിനറി സർജൻ ഡോ .ഗാഥാ ,.തുടങ്ങിയവർ പങ്കെടുത്തു.ജനറൽ എസ് സി വിഭാഗങ്ങൾക്ക് വേണ്ടി സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് പോത്തുകുട്ടി പരിപാലനം .

Advertisement