മുറിവിലൂടെ കുടൽ പുറത്തു വന്ന ശാസ്താംകോട്ടയിലെ കുട്ടിക്കുരങ്ങിന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ പുതുജീവൻ

കരുനാഗപ്പള്ളി: ഏതോ അപകടത്തില്‍ വയറ്റിലുണ്ടായ മുറിവിലൂടെ കുടൽ പുറത്തു വന്ന നിലയിലായിരുന്ന, ഉദ്ദേശം 4 മാസം പ്രായമുള്ള പെണ് കുട്ടിക്കുരങ്ങിന് ശസ്ത്രക്രിയയിലൂടെ പുതു ജീവന്‍. ശാസ്താംകോട്ട ശ്രീ ധർമശാസ്ത ക്ഷേത്ര ഭാരവാഹികൾ, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിർദേശപ്രകാരം Vetz N Petz Fort multispecialty pet hospital ൽ എത്തിച്ചത്. ആക്രമണ പ്രവണത ഉണ്ടായിരുന്നതിനാൽ, കാർഡ് ബോർഡ് പെട്ടിയിൽ നിന്നും മയക്കാതെ പുറത്തെടുക്കാൻ സാധിക്കുമായിരുന്നില്ല.

ഡോക്ടർമാരായ വിപിൻ പ്രകാശ്, രാഹുൽ പിള്ള, അഖിൽ പിള്ള, സഹായി അനന്ദു എന്നിവരുടെ നേതൃത്വത്തിൽ, Gaseous anaesthesia യുടെ സഹായത്തോടെ കുരങ്ങിനെ മയക്കി, മുറിവു വൃത്തിയാക്കിയതിന് ശേഷം ശസ്ത്രക്രിയ ആരംഭിച്ചു മുറിവിലൂടെ പുറത്തേക്ക് വന്ന കുടൽ മുറിഞ്ഞ അവസ്ഥയിൽ ആയിരുന്നു, കുടലിന്റെ തകർന്ന ഭാഗം മുറിച്ചുമാറ്റി രണ്ടു അറ്റങ്ങളും കൂട്ടി തുന്നിച്ചേർത്തു (Enterctomy and Enteroanastomosis).

അപകടത്തില്‍പെട്ട കുരങ്ങ്

ശസ്ത്രക്രിയ ക്കു ശേഷം കുരങ്ങിന്റെ മയക്കം മാറിയപ്പോൾ താപനില പൂർവ്വസ്ഥിയിൽ എത്തിക്കാനായി neonatal icu ൽ സൂക്ഷിച്ചു. തുടർന്ന് കൂട്ടിലേക്ക് മാറ്റി. എല്ല ദിവസവവും മയക്കി ആന്റിബയോട്ടിക്കും വേദനസംഹാരിയും ഗ്ലുക്കോസും നൽകി. മൂന്നാം ദിവസം മുതൽ പഴങ്ങളും, മറ്റും കഴിച്ചു തുടങ്ങിയ കുരങ്ങിനെ ‘ഭാനുപ്രിയ’ എന്നു പേരു നൽകി ഡിസ്ചാർജ് ചെയ്തു. കുരങ്ങുകളിൽ കേരളത്തിൽ വളരെ വിരളമായിട്ടാണ് ഇത്തരം ശസ്ത്രക്രിയ നടത്തുന്നത് എന്നു ഡോക്ടർമാർ അഭിപ്രായപ്പെട്ടു. കുരങ്ങിനെ ആശുപത്രിയിലെത്തിച്ച പൊതുപ്രവര്‍ത്തകന്‍ എസ് ദിലീപ്കുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ് ആര്‍ രാജേന്ദ്രന്‍പിള്ള എന്നിവര്‍ ഏറ്റുവാങ്ങിയ കുരങ്ങിനെ ക്ഷേത്രപരിസരത്ത് കൂട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കയാണ്. വനംവകുപ്പ് ദേവസ്വം അധികൃതര്‍ എന്നിവരെ വിവരം അറിയിച്ചിട്ടുണ്ട്.

Advertisement