പൂവത്തൂർ സാൽവേഷൻ ആർമി ചർച്ചിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഇന്ന് തുടങ്ങും

നെടുമങ്ങാട്: വേങ്കോട് പൂവത്തൂർ സാൽവേഷൻ ആർമി ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്ന് വൈകിട്ട് 6.30ന് കോർ
ഓഫീസർ ലെഫ്.സുനിൽ ജോസ് അദ്ധ്യക്ഷതയിൽ നെടുമങ്ങാട് ഡിവിഷൻ കമാന്റർ മേജർ.വി കെ ജോസ് ഉദ്ഘാടനം ചെയ്യും. ബ്രദർ.രാജേഷ് തങ്കച്ചൻ വള്ളക്കടവ് തിരുവചന സന്ദേശം നൽകും. 26 ന് റവ.എസ് എൽ.സജികുമാർ പാറശാല , 27 ന് ബ്രദർ.അനീഷ് ഫ്രാൻസിസ് കൊട്ടാരക്കര എന്നിവർ തിരുവചന സന്ദേശം നൽകും. ചർച്ച് ക്വയറിന്റെ സംഗീത വിരുന്നിന് നേതൃത്വം നൽകും.

Advertisement