ഓട്ടോറിക്ഷകളും പിക്ക് അപ്പും കുണ്ടറയില്‍ കൂട്ട ഇടി, അഞ്ച് പേര്‍ക്ക് പരിക്കേറ്റു

കുണ്ടറ:ഇളമ്പള്ളൂര്‍ ഇ.എസ്.ഐ ജംഗ്ഷന് സമീപം വെയ് ബ്രിഡ്ജിന് അടുത്താണ് മൂന്ന് ഓട്ടോറിക്ഷകളും പിക്അപ്പും ഉള്‍പ്പെട്ട അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റ അഞ്ചുപേരില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ജില്ലാ ആശുപത്രിയിലും മറ്റു മൂന്നുപേരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഇന്ന് രാത്രി 8.30ന് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ കേരളപുരം ഇ.എസ്.ഐ. യ്ക്കു സമീപമായിരുന്നു അപകടം. കൊട്ടാരക്കരയില്‍ നിന്ന് കൊല്ലം ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയാണ് അപകടമുണ്ടാക്കിയതെന്നും ഒരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന പിക് അപ് വാനില്‍തട്ടി മറ്റുരണ്ട് ഓട്ടോകളെക്കൂടി അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്നും ദൃക്‌സാഷികള്‍ പറയുന്നു.
പിക് അപില്‍ തട്ടി നിയന്ത്രണംവിട്ട ഓട്ടോ എതിരേ വന്ന മറ്റൊരു ഓട്ടോയിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ എതിരേവന്ന ഓട്ടോ മൂന്നാമതൊരു ഓട്ടോയുടെ മുകളിലേക്കുമറിഞ്ഞു. മൂന്ന് ഓട്ടോറിക്ഷയിലുമുണ്ടായിരുന്ന െ്രെഡവറടക്കമുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.

Advertisement