പുതുശ്ശേരിൽ ക്ഷേത്രത്തിലെ
കാണിക്കവഞ്ചികൾ
കുത്തിത്തുറന്ന് മോഷണം;സമീപത്തെ വീട്ടിലെ കോഴിയെ മോഷ്ടാക്കൾ ചുട്ടും തിന്നു

ശൂരനാട്:ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ
കുത്തിത്തുറന്ന് പണം അപഹരിച്ച മോഷ്ടാക്കൾ സമീപത്തെ വീട്ടിലെ കോഴിയെ ചുട്ടും തിന്നു.ഇരവിച്ചിറ നടുവിൽ പുതുശ്ശേരിൽ ഭദ്രാഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്.ശനിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിലിനു മുന്നിലെയും റോഡിനോട് ചേർന്ന വഞ്ചികളുമാണ് കുത്തിത്തുറന്ന് പണം അപഹരിച്ചത്. സദ്യാലയത്തിൽ സൂക്ഷിച്ചിരുന്ന സൈക്കിളും അപഹരിച്ചു.ക്ഷേത്ര ക്ഷേത്രത്തിനു സമീപത്തെ പങ്കജാക്ഷൻ പിള്ളയുടെ വീട്ടിലെ കോഴിയെ ആണ് മോഷ്ടാക്കൾ ചുട്ടുതിന്നത്.ഷെഡിൽ മലമൂത്ര വിസർജ്ജനവും നടത്തി.ശൂരനാട് പോലീസ് അന്വേഷണം തുടങ്ങി.

Advertisement