സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് ലുലുമാൾ കാണാൻ പോയ കോവൂർ സ്വദേശിയായ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

ശാസ്താംകോട്ട : സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് ലുലുമാൾ കാണാൻ പോയ വിദ്യാർത്ഥി പേട്ട റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു.കോവൂർ അരിനല്ലൂർ വലിയവിള പടിഞ്ഞാറ്റത്തിൽ ബേസിലിന്റെയും മേരിയുടെയും മകൻ ആദർശ് ബസിലിയൻ (17) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.ലുലുമാൾ സന്ദർശിച്ച് തിരികെ വീട്ടിലേക്ക് വരാൻ സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം നടന്നത്.പാളത്തോട് ചേർന്ന നിന്ന ആദർശ് ട്രെയിൻ വരുന്നത് കണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും തട്ടുകയായിരുന്നു.ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെരിങ്ങാലം ഗവ. ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ആദർശ്. സംസ്കാരം ചൊവ്വ വൈകിട്ട് പട്ടക്കടവ് സെൻറ് ആൻഡ്റൂസ് ചർച്ചിൽ നടക്കും. സഹോദരൻ:അബിൻ.

Advertisement