മൗണ്ട് ഹൊറബ് മാർ ഏലിയാ ചാപ്പലിൽ നിന്നും പരുമല തീർത്ഥാടന പദയാത്ര

ശാസ്താംകോട്ട : മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അമ്പതാമത് പരുമല തീർത്ഥാടന പദയാത്ര ആരംഭിച്ചു.മൗണ്ട് ഹൊറബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.പദയാത്ര സുവർണ്ണ ജൂബിലിയുടെ ലോഗോ പ്രകാശന കർമ്മവും നടന്നു.പദയാത്ര ജനറൽ കൺവീനർ ഫാ. മാത്യു തോമസിന് പതാക കൈമാറി ആരംഭിച്ച പദയാത്ര ഭരണിക്കാവ്,ചക്കുവള്ളി,ചാരുംമൂട്, കറ്റാനം വഴി കായംകുളം കാദീശാ പള്ളിയിൽ എത്തിച്ചേർന്നു.

ചൊവ്വാഴ്ച
കായംകുളം കാദീശാ പള്ളിയിൽ രാവിലെ ഏഴിന് കുർബാന തുടർന്ന് പത്തിച്ചിറ, ചെന്നിത്തല വഴി പരുമല കബറിങ്കൽ എത്തിച്ചേരും.65 പള്ളികളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പദയാത്രയിൽ പങ്കെടുക്കുന്നു.ജോയിന്റ് കൺവീനർ നിതിൻ തോമസ്,യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജോസഫ്.കെ ജോൺ,ജനറൽ സെക്രട്ടറി ഫാ.മാത്യു പി ജോർജ്,ഭദ്രാസന സെക്രട്ടറി ഫാ.പി.ടി ഷാജൻ,ഫാ.എബ്രഹാം .എം.വർഗീസ്, ഫാ.ബഹനാൻ കോരുത്,ജോയിന്റ് സെക്രട്ടറിമാരായ ബിജു തങ്കച്ചൻ,ജസ്ന ജോൺസൺ, ട്രഷറർ ജോസി ജോൺ,ജെയിൻ.പി.ജേക്കബ്, സോജിൻ.ഐ.കുഞ്ഞുമോൻ,ലിജു തോമസ്,ജോയ്സ്.വി,അപ്പു ജോർജ്, ജിപ്സൺ ജോസ് എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകുന്നു

Advertisement