കോവൂർ ഗവ.എൽപി സ്കൂൾ ശതാബ്ദി ആഘോഷം;ലോഗോ പ്രകാശനം ചെയ്തു

ശാസ്താംകോട്ട: കോവൂർ ഗവ.എൽ.പി സ്കൂളിലെ ശതാബ്ദി ആഘോഷത്തിൻ്റെ ലോഗോ പ്രകാശനം
മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് നിർവഹിച്ചു.2021 അധ്യയന വർഷം തുടങ്ങിയ ശതാബ്ദി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 13ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.ആഘോഷ പരിപാടികൾ 2023 മാർച്ച് വരെ നീണ്ടുനിൽക്കും.
എസ്.എം.സി ചെയർമാൻ എം.കെ പ്രദീപ് അധ്യക്ഷത വഹിച്ചു.മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസഡൻ്റ ലാലി ബാബു,
ഹെഡ്മിസ്ട്രസ് ഐ.ബീന,അൻവർ ഇസ്മയിൽ,മാതൃസമിതി പ്രസിഡൻ്റ രാജലക്ഷ്മി, വി.ശ്രീലത.,ജെ.നിഷ , ബേഡി പാസ്കൽ, രീഷ്മ,രാജി, രഹ്ന, ആശാ ആനന്ദ് എന്നിവർ സംസാരിച്ചു.

Advertisement