എടപ്പാൾ കളാചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

മലപ്പുറം. എടപ്പാൾ കളാചാലിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ചങ്ങരംകുളം ആലംകോട് സ്വദേശി ചേറളശ്ശേരി സുനിലാണ് മരിച്ചത്. രാത്രി 10.30 യോടെയായിരുന്നു സംഭവം.കോഴിക്കോട് നിന്നും ലോഡ് മായി വന്നിരുന്ന വടക്കാഞ്ചേരി സ്വദേശി ഷിനോ ഓടിച്ചിരുന്ന ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.ചങ്ങരംകുളത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രക്കാരൻ.മരിച്ച സുനിൽ മസ്കറ്റിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഒൻപത് മാസമായി നാട്ടിൽ ഉണ്ട്. ആലംകോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്‌ മെമ്പർ സുനിത ചെറളശ്ശേരിയുടെ സഹോദരനാണ്.

Advertisement