സംഘര്‍ഷം തടയാന്‍ ചെന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഓച്ചിറ.രണ്ട് കൂട്ടര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത് കണ്ട് പിടിച്ച് മാറ്റാനായി
ശ്രമിച്ച ആളെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ്
പിടിയില്‍. അഴീക്കല്‍ തലസ്ഥാനം, കടയില്‍ കിഴക്കതില്‍ കിരണ്‍ (27)
ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്.
വലിയഴീക്കല്‍ പാലത്തിന് സമീപം പ്രതിയും മറ്റു ചിലരും തമ്മില്‍
വാക്കേറ്റവും അടിപിടിയും നടക്കുന്നത് കണ്ട ആലപ്പാട് വില്ലേജില്‍ കുഴിത്തുറ
മുറിയില്‍ തങ്കയ്യത്തു വീട്ടില്‍ സ്മിജേഷ് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചിരുന്നു.
ഇതിന്റെ വിരോധത്തില്‍ പ്രതിയായ കിരണ്‍ സ്മിജേഷിനെ ചീത്ത വിളിച്ച് കൊണ്ട്
കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.


പെട്ടന്നുണ്ടായ ആക്രമണത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിഞ്ഞത് മൂലം ജീവന്‍
നഷ്ടപ്പെടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. അടി തലയുടെ വശത്തു കൊണ്ട്
പരിക്കേറ്റു. തുടര്‍ന്ന് സ്മിജേഷ് ഓച്ചിറ പോലീസ്
സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത്
പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയായ കിരണിനെതിരെ ഓച്ചിറ
പോലീസ് സ്റ്റേഷനിലും, തിരുവനന്തപുരം റെയില്‍വെ പോലീസ് സ്റ്റേഷനിലും
വേറെയും കേസ്സുകള്‍ നിലവില്‍ ഉണ്ട്.
ഓച്ചിറ പോലീസ് ഇന്‍സ്‌പെകടര്‍ നിസ്സാമുദ്ദീന്‍, എസ്.ഐമാരായ
നിയായസ്, മുന്തിരി സ്വാമിനാഥ്, ഷരീഫ് എ.എസ്.ഐമാരായ സന്തോഷ്, സുനില്‍
എസ. ്‌സി.പി.ഒ കനീഷ ്, സിപിഒ വിനോദ് എന്നിവ രടങ്ങിയ സംഘ മാണ് പ്രതിയെ
അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി യില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement