ലോകകേരള സഭയ്‌ക്കിടെ നിയമസഭാ സമുച്ചയത്തിൽ വിവാദ വനിതഅനിത പുല്ലയിലും, പ്രതിനിധികളുടെ പട്ടികയിൽ ഇല്ലെന്ന് നോർക്ക

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന നിലയിൽ വിവാദങ്ങളിൽ ഇടംപിടിച്ച അനിത പുല്ലയിൽ ലോക കേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിലെത്തി. അനിത പുല്ലയിൽ ഇവിടെയെത്തിയത് മാദ്ധ്യമങ്ങൾ അറിഞ്ഞതിന് പിന്നാലെ ഇവരെ നിയമസഭാ സമുച്ചയത്തിൽ നിന്ന് വാച്ച് ആൻ‌ഡ് വാർഡ് പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു.

ലോകകേരളസഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ മുതൽ അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രതിനിധിയല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് ലോക കേരളസഭയിൽ എത്തിയതെന്ന് അനിത പുല്ലയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement