സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കൊച്ചി.മോൻസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. കേസിലെ അഞ്ചാം പ്രതിയാണ് എബിൻ.
രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മോൻസന് പരിചയപ്പെടുത്തിയത് നൽകിയത് എബിൻ ആണെന്നായിരുന്നു മൊഴി. ഇയാളുടെ അക്കൗണ്ടിലേക്ക് മോൺസൺ പണം നൽകിയതായി നേരത്തെ കണ്ടെത്തിത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രതിചേർത്തത്. ഈ മാസം 11ന് കേസിലെ നാലാം പ്രതിയായ ഐജി ലക്ഷ്മണയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

Advertisement