നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണകമ്പി പിടികൂടി

കൊച്ചി.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി.23 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.തൃശ്ശൂർ സ്വദേശി നിഷാദ് പിടിയിൽ

497 ഗ്രാം തൂക്കമുള്ള സ്വർണ്ണം ചെറിയ കമ്പികൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്.നാല് സ്വർണ്ണ കമ്പികൾ നോൺസ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് ഒളിപ്പിച്ചിരുന്നത്.ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ആണ് നിഷാദ് കൊച്ചിയിൽ എത്തിയത്.എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്

Advertisement