വിവിധ സഹകരണ സംഘം/ബാങ്കുകളിൽ 242 ഒഴിവുകൾ ; നേരിട്ടുള്ള നിയമനം

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.

ആകെ ഒഴിവുകൾ :242
ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ : 222 ഒഴിവുകൾ
സെക്രട്ടറി-1
അസിസ്റ്റന്റ് സെക്രട്ടറി-5
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-8
ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍-6

നേരിട്ടുള്ള നിയമനം: പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം. ഒ.എം.ആര്‍. പരീക്ഷ 80 മാര്‍ക്കിനാണ്.

ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാര്‍ക്കിന് ആയിരിക്കും. അഭിമുഖത്തിന് മിനിമം മൂന്ന് മാര്‍ക്ക് ലഭിക്കും. ബാക്കി 12മാര്‍ക്ക് അഭിമുഖത്തിലെ പ്രകടനത്തിനാണ്.

ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍: എസ്.എസ്.എല്‍.സി. അഥവാ തത്തുല്യ യോഗ്യതയും സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷന്‍) അടിസ്ഥാന യോഗ്യതയായിരിക്കും.

കാസര്‍കോട് ജില്ലയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാനയോഗ്യതയായിരിക്കും.

കൂടാതെ സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം., അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ- ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ച സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്സി. (സഹകരണം & ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

ഡേറ്റ എന്‍ട്രിഓപ്പറേറ്റര്‍:
(i) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം.
(ii) കേരള/കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എന്‍ട്രി കോഴ്‌സ് പാസായ സര്‍ട്ടിഫിക്കറ്റ്.
(iii) ഒരു അംഗീകൃത സ്ഥാപനത്തില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ജോലിചെയ്ത ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യില്‍ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകള്‍ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാല്‍ മുഖേനയോ .സമര്‍പ്പിക്കണം.

വിലാസം: സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അവസാന തീയതി: മേയ് 11

Advertisement