ചവറ കെഎൺഎൽഎല്ലിൽ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി വൈകി; ഉദ്യോഗസ്ഥന് പിഴ വിധിച്ച്‌ കമ്മിഷൻ

തിരുവനന്തപുരം: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി വൈകിയെന്ന പരാതിയിൽ വിവരാവകാശ ഓഫിസർക്ക് 25,000 രൂപ പിഴ വിധിച്ച്‌ കമ്മീഷൻ.

ചവറ കെഎംഎംഎൽ വിവരാവകാശ ഓഫിസർ ജെയ്‌സൺ തോമസിനാണ് പിഴ വിധിച്ചത്. കോവിൽതോട്ടം മേഖലയിലെ കെഎംഎംഎല്ലിന്റെ സ്ഥലമേറ്റെടുപ്പും, ഇതുമായി ബന്ധപ്പെട്ട തഹസിൽദാറിന്റെ റിപ്പോർട്ടും നൽകാനിരുന്നതാണ് ശിക്ഷാവിധിക്ക് കാരണമായത്.

സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.കെ.എൽ വിവേകാനന്ദാണ് പിഴ ശിക്ഷ വിധിച്ചത്.

അപേക്ഷ നൽകി ഒരു മാസം കഴിഞ്ഞും തോമസ് ജോൺ വിവരാവകാശ കമ്മീഷണെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നടപടി.

Advertisement