എം ശിവശങ്കറിന്റെ സ്വയം വിരമിക്കാനുള്ള അപേക്ഷ സർക്കാർ നിരസിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രടറിയായിരുന്ന എം ശിവശങ്കറിന്റെ സ്വയം വിരമിക്കൽ അപേക്ഷ സർക്കാർ നിരസിച്ചു.

കുറച്ച്‌ ദിവസം മുമ്പാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ശിവശങ്കർ സ്വയം വിരമിക്കാനുള്ള തീരുമാനം അറിയിച്ചത്. 2023 ജനുവരി വരെയാണ് സർവീസ്. കാലാവധി ബാക്കി നിൽക്കെയാണ് വിരമിക്കൽ അപേക്ഷ നൽകിയത്.

നിലവിൽ കായിക വകുപ്പ് സെക്രടറിയാണ് ശിവശങ്കർ. സ്വർണക്കടത്ത് കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശിവശങ്കർ 2022 ജനുവരിയിലാണ് സസ്പെൻഷൻ കഴിഞ്ഞ് തിരികെ എത്തിയത്. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണ വകുപ്പിന്റെ അധിക ചുമതല കൂടി അദ്ദേഹത്തിന് നൽകിയിരുന്നു. അതിനിടയിലാണ് സ്വയം വിരമിക്കലിനുള്ള അപേക്ഷ നൽകിയത്.

Advertisement