പന്തളം നഗരസഭയിൽ നിന്ന് ലേലം വിളിച്ചെടുത്ത തേക്കുംതടി ന​ഗ​ര​സ​ഭ​ക്കു​മു​ന്നി​ല്‍ തന്നെ ഉ​പേ​ക്ഷി​ച്ചു കരാറുകാരൻ,കാരണം ഇതാണ്

പന്തളം . ലക്ഷങ്ങൾ മുടക്കി പന്തളം നഗരസഭയിൽ നിന്ന് ലേലം വിളിച്ചെടുത്ത തേക്കുംതടി ന​ഗ​ര​സ​ഭ​ക്കു​മു​ന്നി​ല്‍ തന്നെ ഉ​പേ​ക്ഷി​ച്ചു കരാറുകാരൻ. തേക്കും തടി പൊള്ളയായതിനാൽ ലേലതുക തിരികെ വേണമെന്നും ആവശ്യം.

പുറമെ നല്ല കാതലുള്ള തേക്കിൻ തടി. അതുകൊണ്ട് തന്നെയാണ് 2.70 ല​ക്ഷം രൂ​പ ലേ​ല​ത്തു​ക കെ​ട്ടി​വെ​ച്ച്‌ അ​ടൂ​ര്‍ തു​വ​യൂ​ര്‍ സ്വ​ദേ​ശി രാജു ഈ തടി സ്വന്തമാക്കാൻ തീരുമാനിച്ചത്. എന്നാൽ മരം മുറിച്ചതോടെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചു. എന്നാൽ തടിയുടെ ഉ​ള്‍​ഭാ​ഗം മുഴുവൻ പൊള്ളയായിരുന്നു .

ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ന് വേ​രി​റ​ങ്ങി ബ​ല​ക്ഷ​യം ഉ​ണ്ടെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തേ​ക്കു​മ​രം ലേ​ല​ത്തി​ന് വെ​ച്ച​ത്.
17000 രൂപ മരം മുറിക്കുന്നതിനും ചെലവായി. കെ​ട്ടി​വെ​ച്ച ലേ​ല​ത്തു​ക​യും ചെ​ല​വാ​യ തു​ക​യും തി​രി​കെ​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി നൽകിയിട്ടുണ്ട്.

Advertisement