പന്തളം എൻഎസ്എസ് കോളേജിൽ തിരഞ്ഞെടുപ്പിനേത്തുടർന്ന് എസ് എഫ് ഐ, എബിവിപി സംഘർഷം

പന്തളം എൻ.എസ്.എസ്. കോളേജിൽ തിരഞ്ഞെടുപ്പിനേത്തുടർന്ന് എസ്.എഫ്.ഐ. എ.ബി.വി.പി. സംഘർഷം. ഇരുവിഭാഗത്തിലും പെട്ടവർക്ക് പരിക്കേറ്റു. കലാലയ തിരഞ്ഞെടുപ്പിനുശേഷം ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പാണ് കോളേജിന്റെ പ്രധാന ഗേയ്റ്റിന് പുറത്ത് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. തുടർന്ന് എ.ബി.വി.പി. പ്രവർത്തകരെ മർദിച്ചവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി. എം.സി.റോഡ് ഉപരോധിച്ചു. ഇവർക്കെതിരെ കേസെടുക്കാമെന്ന പോലീസിന്റെ ഉറപ്പിനേത്തുടർന്ന് ഉപരോധം അവസാനിപ്പിച്ചു. ഇരുവിഭാഗത്തെയും പോലീസ് ബലംപ്രയോഗിച്ച് പിരിച്ചുവിട്ടു.

Advertisement