അഞ്ചു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസിലെ വാര്‍ഷിക പരീക്ഷകള്‍ ഈ മാസം 23ന് തുടങ്ങും


തിരുവനന്തപുരം: അഞ്ചുമുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ ഉണ്ടാകില്ല. പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും.

ഈ മാസം 23ന് ആരംഭിക്കുന്ന പരീക്ഷകള്‍ ഏപ്രില്‍ നാലിന് അവസാനിക്കും. എസ് എസ് എൽസി പ്ലസ്ടുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Advertisement