പാസഞ്ചർ ട്രെയിനിന് തീ പിടിച്ചു

ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപുരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേ സഹാറൻപുർ ഡൽഹി പാസഞ്ചർ ട്രെയിനിന് തീ പിടിച്ചു.

ട്രെയിനിന്റെ എൻജിൻ ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. സമീപമുള്ള രണ്ട് കംപാർട്ടുമെന്റുകളിലേക്കു തീ പടർന്നു. മീററ്റിൽ ഡാറുല റെയിൽവ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം.

ഉടൻ തന്നെ ആളുകൾ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. കൂടുതൽ കംപാർട്ടുമെന്റുകളിലേക്ക് തീ പടരാതിരിക്കാൻ തീ പിടുത്തമുണ്ടായ ബോഗികളിൽ നിന്ന് കംപാർട്ടുമെന്റുകൾ യാത്രക്കാർ തള്ളിമാറ്റി. ട്രെയിനിൽ ഉണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും റെയിൽവേ ട്രാഫിക് ഇൻസ്‌പെക്ടർ വൈ.കെ. താഹ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement