ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് പൊട്ടി ചിതറി

കാട്ടാക്കട; കെ എസ് ആർ ടി സി ഡിപ്പോയിലെ ആർ എ സി 333 നമ്പർ ബാസാണ് അപകടത്തിൽപ്പെട്ടത്.ബുധനാഴ്ച ഉച്ചക്ക് മൂന്നു മുപ്പതോടെയാണ് സംഭവം.കാട്ടാക്കട തിരുവനനതപുരം റോഡിൽ എച് ഡി എഫ് സി ബാങ്കിന് മുൻവശത്താണ് സംഭവം.

തിരുവനന്തപുരത്തും നിന്നും കോട്ടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് ഈ ഭാഗത്തു വലിയ ശബ്ദത്തോടെ പെട്ടത് നിന്നതു.ഇതോടെ ബസിലുണ്ടായിരുന്ന ചിലരും പുറത്തേക്കിറങ്ങി നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടു നോക്കുമ്പോഴേക്കും മുൻവശത്തെ കണ്ണാടി ചില്ലാകെ തകർന്നടിഞ്ഞു ബസിലും റോഡിലുമായി കിടക്കുന്നതാണ്. സംഭവിച്ചതെന്താണ് എന്നറിയാതെ പകച്ചു ഇരിക്കുകയായിരുന്നു ഡ്രൈവറും കണ്ടക്റ്ററും ബസിലുള്ള യാത്രക്കാരും. കുറച്ചു നിമിഷത്തേക് നാട്ടുകാർക്കും എന്താണ് സംഭവിച്ചത് എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു. മുന്നിലോ പിന്നിലോ വേറെ വാഹനങ്ങൾ ഒന്നും ഇല്ലായിരുന്നു ആരും ആക്രമിച്ചതായും ശ്രദ്ധയിൽപെടുകയോ ഓട്ടത്തിനിടെ മരച്ചില്ലകൾ ഒടിഞ്ഞു പതിക്കുകയോ ഒന്നും ചെയ്യാതിരുന്നിട്ടും ചില്ലു പൊട്ടിയത് ആളുകളെ പരിഭ്രാന്തരാക്കി.തുടർന്നു നാട്ടുകാർ ഉൾപ്പടെ നടത്തിയ പരിശോധനയിൽ ചില്ല് തനിയെ പൊട്ടിയതാകാനാണ് സാധ്യത എന്ന നിഗമനത്തിലെത്തി.
കടുത്ത വെയിലിൽ ചില സമയങ്ങളിൽ ഇത്തരത്തിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലു പൊട്ടുകയും ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ ചില്ലു പൊട്ടുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.ഇതും അത്തരത്തിൽ സംഭവിച്ചതാകാം എന്ന നിഗമനമാണ് ഉള്ളത്. ബസ് പിന്നീട് ഡിപ്പോയിലെ ഗ്യാരേജിലേക്ക് മാറ്റി.കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേന മിനി യൂണിറ്റ് എത്തി റോഡിലാകെ ചിതറി കിടന്ന ചില്ലുകൾ വെള്ളം ഉപയോഗിച്ച് നീക്കം ചെയ്തു.

Advertisement