26.1 C
Kollam
Wednesday 16th September, 2026 | 05:18:25 AM
Home News Breaking News വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും

വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും

തിരുവനന്തപുരം.വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട കരട് റിപ്പോർട്ടിന് സിപിഐഎം സെക്രട്ടറിയേറ്റ് ഇന്ന് അംഗീകാരം നൽകും. കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും കരട് റിപ്പോർട്ട്. തളിപ്പറമ്പ് , പയ്യന്നൂർ മണ്ഡലങ്ങളിലെ പിണറായിയുടെ പ്രസംഗത്തിലുള്ള നിലപാട് ജനറൽ സെക്രട്ടറി എം എ ബേബി സെക്രട്ടറിയേറ്റിനെ അറിയിച്ചേക്കും.

പ്രതിപക്ഷ പദവിയിൽ സിപിഐക്ക് മുന്നിൽ വെക്കേണ്ട പുതിയ നിർദ്ദേശങ്ങളും സിപിഐഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. സിപിഐയെ പ്രകോപിപ്പിച്ച് മുന്നണിയിൽ പ്രതിസന്ധി ഉണ്ടാക്കരുതെന്ന കേന്ദ്ര നിർദ്ദേശം എം എ ബേബി സെക്രട്ടറിയേറ്റിന് നൽകിയേക്കും.