25.9 C
Kollam
Thursday 3rd September, 2026 | 04:47:53 AM
Home News Kerala വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ : തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ചരുവിള പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ ഷീബ (41) ആണ് മരിച്ചത്. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് കല്ലുവാതുക്കലുള്ള സ്വന്തം വീട്ടിലായിരുന്നു ഷീബ. അവിടെനിന്ന് കാണാതായതോടെ ഷീബയുടെ അമ്മ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ മുത്താനയുള്ള ഭർതൃവീട്ടിലെ കിണറ്റിൽ ഷീബയെ മരിച്ചനിലയിൽ കണ്ടെത്തി.

ഫയർഫോഴ്സ് സംഘം മൃതദേഹം കിണറ്റിൽനിന്ന്‌ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച ഷീബയ്ക്കും -സുനിലിനും രണ്ട് മക്കളുണ്ട്.