29 C
Kollam
Wednesday 2nd September, 2026 | 04:30:10 PM
Home News Kerala കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. ചെവ്വാഴ്ച പുലർച്ചെയാണ് പെൺകുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരായ ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായത്. പാലക്കാട് സ്വദേശി അക്ബറാണ് കേസിലെ ഒന്നാം പ്രതി.

പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ രണ്ട് പെൺകുട്ടികൾ പുലർച്ചേ നാല് മണിക്ക് ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് അക്രമണമുണ്ടായത്. റോഡരികിൽ നിന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതോടെ യുവാക്കൾ സംഘം ചേർന്ന് പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികളെ നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും തലയ്ക്ക് പിടിച്ച് നിലത്തിടിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.