Home News Breaking News മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി,ഫോട്ടോ എടുത്തവര്‍ക്ക് ഭീഷണി മര്‍ദ്ദനം

മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി,ഫോട്ടോ എടുത്തവര്‍ക്ക് ഭീഷണി മര്‍ദ്ദനം

Advertisement

ഗുരുവായൂര്‍. മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തി. ഇന്ന് വൈകിട്ടായിരുന്നു അദ്ദേഹം കുടുംബ സമേതം ഗുരുവായൂർ ദർശനത്തിന് എത്തിയത്. ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരെ നിർബന്ധിച്ചു ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു

പ്രാദേശിക മാധ്യമപ്രവർത്തകൻ രാജുവിന് മർദ്ദനമേൽക്കുകയും ചെയ്തു. ദേവസ്വം കാവൽക്കാരാണ് മർദിച്ചതും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചത്. പരിസരത്ത് ഉണ്ടായിരുന്ന ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയപ്പോൾ അവരോടും അവർ ഡിലീറ്റ് ചെയ്യാൻ വിവേകിൻ്റെ കൂടെ ഉണ്ടായിരുന്നവർ ആവശ്യപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here