26.7 C
Kollam
Monday 7th September, 2026 | 02:31:22 AM
Home News Breaking News സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു

ആലത്തൂര്‍. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.തേങ്കുറിശ്ശി മാനാം കുളമ്പ് പൂളക്കാട് രാഹുൽ ആണ് മരിച്ചത്.ഉച്ചക്ക് 12 മണിയോടെ ആലത്തൂർ സ്വാതി ജംഗ്ഷനിലാണ് അപകടമുണ്ടായത്‌.

ആലത്തൂർ ഭാഗത്ത് നിന്നും വടക്കഞ്ചേരിയിലേക്ക് പോവുകയായിരുന്ന രാഹുൽ സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു.ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ലോറി ഡ്രൈവർ യു പി സ്വദേശി വാഹിദിനെ ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.