രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നു, പരാതി

തിരുവനന്തപുരം. എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്ക് പരാതി നൽകി യുഡിഎഫ്. ഭാവിയിലെ കേന്ദ്രമന്ത്രി എന്നു സ്വയം വിശേഷിപ്പിച്ചു കൊണ്ട് ജനങ്ങളെ സ്വാധീനിക്കാനും നേട്ടം കൊയ്യാനും ശ്രമം. ഇതു ചട്ടങ്ങളുടെ നഗ്നമായ ലംഘനമെന്നും യു ഡി എഫ്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യം

Advertisement