വയോധികയുടെ വോട്ട് കള്ളമായി രേഖപ്പെടുത്തിയ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനെതിരെ നടപടി

കാസർഗോഡ്. വയോധികയുടെ വോട്ട് കള്ളമായി രേഖപ്പെടുത്തിയ സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനെതിരെ നടപടി. ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചതിന് പിന്നാലെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീഴ്ച വരുത്തിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വീട്ടിലെ വോട്ട് അട്ടിമറിക്കാൻ ശ്രമിച്ച സിപിഐഎം നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സംഭവത്തിൽ ജാഗ്രത വേണമെന്ന് യുഡിഎഫ് നേതാക്കളും ആവശ്യപ്പെട്ടു….

കല്യാശേരി എടക്കാടൻ വീട്ടിൽ തൊണ്ണൂറ്റി രണ്ട്കാരി ദേവിയുടെ വോട്ട് സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ നേരിട്ട് രേഖപ്പെടുത്തിയതാണ് വിവാദമായത്. ചുമതലയിൽ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെ സിപിഐഎം എജന്റ് വോട്ടിംഗ് പ്രക്രിയയിൽ നേരിട്ട് ഇടപെടുകയായിരുന്നു… ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നതോടെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രതിഷേധവുമായി യു ഡി എഫ് സ്ഥാനാർഥിയും രംഗത്തെത്തി…

വിഷയത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് എം എം ഹസനും പി കെ കുഞ്ഞാലിക്കുട്ടിയും ഉന്നയിച്ചത്… എന്നാൽ കള്ള വോട്ട് പാർട്ടി പരിശോധിക്കുമെന്നായിരുന്നു സിപിഐഎം നേതാവ് പി കെ ശ്രീമതിയുടെ പ്രതികരണം…

സംഭവത്തിൽ സ്പെഷ്യൽ പോളിങ് ഓഫീസർ, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ സസ്പെൻഡ് ചെയ്തത്. ഇവർക്കെതിരെ വകുപ്പ് തല നടപടിയ്ക്കും ശുപാർശ ചെയ്തിട്ടുണ്ട്..

Advertisement