വീട്ടിലേക്കുള്ള വഴിയിൽ  സിപിഎം കൊടി,ആത്മഹത്യാ ഭീഷണി മുഴക്കി ഗൃഹനാഥൻ

ആലപ്പുഴ. ചേർത്തലയിൽ  വീട്ടിലേക്കുള്ള വഴിയിൽ  സിപിഐഎം കൊടി സ്ഥാപിച്ചതോടെ
ആത്മഹത്യാ ഭീഷണി മൂഴക്കി ഗൃഹനാഥൻ. 8 മാസക്കാലമായി വഴിക്ക് തടസ്സമായി കൊടി നിൽക്കുന്നത് മാറ്റാൻ ആവശ്യപ്പെട്ടിട്ടും  മാറ്റാത്തതിനെ തുടർന്നാണ് 
കൊടിമരത്തിൽ കയർ കുരുക്കിട്ട് ആത്മഹത്യ ഭീഷണി
മുഴക്കിയത്.
ചേർത്തല നഗരസഭ പതിനഞ്ചാം വാർഡിൽ വെളിങ്ങാട്ട്ചിറ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
ചേർത്തല പോലീസ് എത്തി ഏണി വെച്ച് ആളെ താഴെ ഇറക്കി. വഴിയിൽ കൊടി നിൽക്കുന്നത് കാരണം വീട് പുനർനിർമ്മാണം നടത്താൻ കഴിയുന്നില്ലെന്നും കുടുംബം. കൊടി മാറ്റണമെങ്കിൽ മൂന്നര ലക്ഷം രൂപ നൽകണമെന്ന് സിപിഐഎം വാർഡ് കൗൺസിലർ ആവശ്യപ്പെട്ടതായും പുരുഷോത്തമൻ

Advertisement