വാർത്താനോട്ടം

2024 ഏപ്രിൽ 12 വെള്ളി


🌴കേരളീയം🌴
🙏 സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ തുടങ്ങാന്‍ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.


🙏 സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തക്ക് നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മാസപ്പടി കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം.


🙏 മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനില്‍ ഇടത് സ്ഥാനാര്‍ഥി അഡ്വ. സി.എ. അരുണ്‍കുമാര്‍ എന്നതിനുപകരം, അഡ്വ. അരുണ്‍കുമാര്‍ സി എ എന്നാണ് രേഖപ്പെടുത്തിയത്. നാമനിര്‍ദ്ദേശ പത്രികയില്‍ ആവശ്യപ്പെട്ട രീതിയിലല്ല പേര് രേഖപ്പെടുത്തിയതെന്നും അതിനാല്‍ ബാലറ്റ് യൂണിറ്റില്‍ പേര് തിരുത്തി നല്‍കണം എന്നുമാണ് എല്‍ഡിഎഫിന്റെ ആവശ്യം.


🙏 കോഴ വിവാദത്തില്‍ ഇനി പ്രതികരണത്തിനില്ലെന്നും ഇനി വികസന കാര്യങ്ങള്‍ മാത്രമെ സംസാരിക്കൂവെന്നും  പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി. 


🙏 പാനൂര്‍ സ്ഫോടന കേസില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക്  ബന്ധമുണ്ടെങ്കില്‍  നടപടി എടുക്കുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് . പ്രതികളോ പ്രതികളെ സഹായിച്ചവരോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വസീഫ് വ്യക്തമാക്കി.


🙏റിയാസ് മൗലവി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിചാരണ കോടതി തെളിവുകള്‍ പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടു. 7 വര്‍ഷം ജാമ്യം ലഭിക്കാതെ മൂന്ന് പ്രതികള്‍ ജയിലില്‍ കിടന്നത് തെളിവ് ശക്തമായതിനാലാണെന്നും ഹര്‍ജിയില്‍ പറയുന്നു.


🙏 തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വിചിത്രമാണെന്ന് എം സ്വരാജ്.


🙏 പാനൂര്‍ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന്‍. രക്ഷാപ്രവര്‍ത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

🇳🇪   ദേശീയം   🇳🇪

🙏 കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ ച്ചrപ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

🙏 കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കില്‍ മാസം 8500 വീതം വര്‍ഷം ഒരു ലക്ഷം രൂപ നല്‍കി ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

🙏 തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രമുള്ള ക്യൂ.ആര്‍. കോര്‍ഡ് അടങ്ങിയ പോസ്റ്ററുകളില്‍ സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം എന്നും എഴുതിയിട്ടുണ്ട്.

🙏 ഡല്‍ഹി മദ്യ നയ കേസില്‍ തെലങ്കാനയിലെ ബിആര്‍എസ് നേതാവായ കെ കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കവിതയെ ഇന്ന് ചോദ്യം ചെയ്യാന്‍ സിബിഐ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


🙏 ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സൈനികര്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഫലമായി തീവ്രവാദികളെ അവരുടെ മടയില്‍ കയറി കൊല്ലുന്ന സ്ഥിതിവിശേഷമാണ് ഇവിടെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറി ബിഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി. അനധികൃത നിയമനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.


🇦🇴    അന്തർദേശീയം   🇦🇽

🙏 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ വ്യവസായിയും വാന്‍ തിന്‍ ഫാറ്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുമായ ട്രൂങ് മേ ലാന്‍ എന്ന വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി.



🙏 ഇന്ത്യയുള്‍പ്പെടെയുള്ള 91 രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. പെഗാസസ് ഉള്‍പ്പെടെയുള്ള ചാര സോഫ്‌റ്റ്വേറുകളുടെ ആക്രമണം കരുതിയിരിക്കണമെന്നാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്.

🏏   കായികം 🏏

🙏 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ മുംബൈ ഇന്ത്യസിന് ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം.

Advertisement